Sauditimesonline

dr icf
ഡോ. ഫയാസ് റഹ്മാന്‍ ഖാന് ആര്‍.എസ്.സി നോടെക് അവാര്‍ഡ്

കെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കൊടുവള്ളി/റിയാദ്: വിവിധ പരീക്ഷകളില്‍ മിക വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കു റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ് റിയാദ്) വിദ്യഭ്യാസ പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. കൊടുവള്ളി ദാറുല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ ‘മെറിറ്റ് ഇവന്റ്-25’ എന്ന പേരിലായിരുന്നു പരിപാടി. കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് മുഹമ്മദ് ശാഫി ഹുദവി ഓമശ്ശേരി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുബശീര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.

പ്രവാസികളായ രക്ഷിതാക്കളുടെ ത്യാഗം നിറഞ്ഞ ജീവിതം കുട്ടികള്‍ അറിഞ്ഞിരിക്കണം. പുരസ്‌കാരങ്ങള്‍ ഭാവിയിലേക്ക് പ്രചോദനമാവണമെന്നും മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. സമൂഹത്തിലെ തിന്‍മകളെ തിരിച്ചറിയുന്ന സംസ്‌കാര ബോധമുള്ള തലമുറയാണ് ഇന്നത്തെ കാലത്ത് ആവശ്യം. അത്തരം കൂട്ടായ്മകള്‍ ഇത്തരം സംഘ ബേധത്തില്‍ നിന്നും രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കെ.ഡി.എം.എഫ് റിയാദ് മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി മുഖ്യപ്രഭാഷണം നടത്തി. കലുഷിതമായ ഒരു കാലഘട്ടമാണിത്. സമകാലിക സാഹചര്യത്തില്‍ വഴിവിട്ടു പോകുന്ന മക്കളെ സംരക്ഷിക്കേണ്ട ആവശ്യകത അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുഴുവന്‍ കുടുംബങ്ങളും അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വിശ്വാസത്തെ മുറുകെ പിടിച്ചു, പരസ്പരം സ്‌നേഹിച്ചു ജീവിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അബ്ദുള്ള ബാഖവി പ്രാര്‍ത്ഥനയും നറ്റീവ് വിങ് ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ സലാം കളരാന്തിരി ആമുഖ പ്രസംഗവും നടത്തി. കെ.എം.ഒ ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഹൈതമി വാവാട്, ദാറുല്‍ അസ്ഹര്‍ ഭാരവാഹികളായ സിദ്ധീഖ് ഫൈസി ജാറം കണ്ടി, ബഷീര്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ ഹുദവി, അഹമ്മദ് കുട്ടി ദാരിമി കൊടുവള്ളി എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അശ്‌റഫ് കുറ്റിക്കടവ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി മൊയ്തീന്‍ കോയ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രശംസാ ഫലകം സമ്മാനിച്ചു.

മുസ്തഫ ഹുദവി കൊടുവള്ളി, അബ്ദുസ്സലാം കളരാന്തിരി, ശരീഫ് തലപ്പെരുമണ്ണ, ശഹീല്‍ കല്ലോട്, സൈദ് അലവി ചീനി മുക്ക്, ഹാസിഫ് കളത്തില്‍, ഷംസീര്‍ മാസ്റ്റര്‍, നാസിര്‍ ചാലിക്കര എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. സുബു അബ്ദുല്‍ സലാം, ഹഫ്‌സ അടിവാരം, റഷീദ ശരീഫ്, ഷാനിബ നാസര്‍ ചാലക്കര, ഖൈറുന്നീസ സിദ്ധീഖ് മടവൂര്‍, ജുഹൈന ജുനൈദ് മാവൂര്‍, സജ്‌ന സൈദ് അലവി, ശാഹിദ ടീച്ചര്‍ കരീറ്റി പറമ്പ്, ഇസ്മായില്‍ പന്നൂര്‍,സഫറുള്ള കൂളിമാട്, അശ്‌റഫ് കൊടുവള്ളി, ഷരീഫ് കളരാന്തിരി, മുജീബ് റഹ്മാന്‍ മടപ്പള്ളി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ കെ.ഡി.എം.എഫ് നറ്റീവ് വിങ് കണ്‍വീനര്‍ അബ്ദുല്‍ കരീം പയോണ സ്വാഗതവും, നറ്റീവ് ചെയര്‍മാന്‍ അബ്ദുല്‍ സമദ് പെരുമുഖം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top