
റിയാദ്: സൗദി അറേബ്യയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം സാവകാശം നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴില്‍ വീസയിലല്ലാതെ രാജ്യത്തെത്തിയ ബിസിനസ്സ്, ടൂറിസ്റ്റ് സന്ദര്‍ശന വിസ ഉള്‍പ്പെടെയുളളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരു മാസത്തെ വീസ പുതുക്കാനുളള ഫീസും കാലാവധി കഴിഞ്ഞു രാജ്യം വിടാത്തതിനുളള പിഴയും അടക്കുന്നവര്‍ക്കാണ് സാവകാശമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

മാസങ്ങളായി രാജ്യം വിടാതെ നിയമ ലംഘകരായി കഴിയുന്നവര്‍ ഇ-സര്‍വ്വീസ് പോര്‍ട്ടലായ അബ്ഷിറില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസം വീസ കാലാവധി നീട്ടി കിട്ടും. ഇവര്‍ ജൂലൈ 26ന് മുമ്പു രാജ്യം വിടണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





