
നെടുമ്പാശ്ശേരി: ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി കേരളത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) സ്വീകരണം നല്‍കി. കേരള ഹജ്ജ് കമ്മറ്റി വഴി ഹജ്ജ് നിര്‍വ്വഹിച്ച് മടങ്ങിയ ഹാജിമാരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്വീകരിച്ചത്.

സവ വളന്റിയര്‍മാര്‍ മക്കയിലും മദിനയിലും തീര്‍ത്ഥാടകര്‍ക്ക് സേവനം അനുഷ്ടിക്കാന്‍ രംഗത്തുണ്ടായിരുന്നു. നല്‍കിയിരുന്നു. സവ പ്രതിനിധികളായ അബ്ദുല്‍ സലാം കണ്ടത്തില്‍, മുഹമ്മദ് രാജാ, അലി താഴ്ചയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 25 വര്‍ഷമായി സവാ പ്രവര്‍ത്തകര്‍ ഹാജ് തീര്‍ത്ഥാടകര്‍ക്കു കരുതലിന്റെ കൈതാങ്ങായി പുണ്യഭൂമിയില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.