
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിന്റെ ഭാഗമായി ‘സര്‍ഗ്ഗ സംഗമം 2025’ വിവിധ പരിപാടികളോടെ അരങ്ങേറി. യൂണിറ്റുകള്‍ തമ്മിലായിരുന്നു മത്സരങ്ങള്‍. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് പരിപാടി. ഗ്രേറ്റ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച പരിപാടിയില്‍ വടം വലി, ഷൂട്ട്ഔട്ട്, കാരംസ്, ചെസ്സ് തുടങ്ങിയ വിവിധ കായിക വിനോദ പരിപാടികളും അരങ്ങേറി.

കാരംസ് മത്സരത്തില്‍ അസീസിയ യൂണിറ്റ് അംഗങ്ങളായ ഷബീറലി ഒന്നാം സ്ഥാനവും പ്രബീഷ് രണ്ടാം സ്ഥാനവും നേടി. ചെസ് മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ മനാഹ് യൂണിറ്റ് അംഗങ്ങള്‍ തമ്മില്‍ മാറ്റുരച്ചതില്‍ സുഭാഷിനെ പരാജയപ്പെടുത്തി ഫായിസ് വിജയിയായി. ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരത്തില്‍ അല്‍ഫനാര്‍ യൂണിറ്റ് അംഗം ചാക്കോ ഒന്നാം സ്ഥാനവും അസീസിയ യൂണിറ്റ് അംഗം സുബീഷ് രണ്ടാം സ്ഥാനവും നേടി. കസേര കളിയില്‍ മനാഹ് യൂണിറ്റ് അംഗങ്ങളായ സ്വാലിഹ് ഒന്നാമതും ഫായിസ് രണ്ടാമതായും ഫിനിഷ് ചെയ്തു. ലെമണ്‍ സ്പൂണ്‍ മത്സരത്തില്‍ മനാഹ് യൂണിറ്റ് അംഗം സൂരജ് ഒന്നാം സ്ഥാനത്തും, അസീസിയ യൂണിറ്റ് അംഗം നൗഷാദ് രണ്ടാം സ്ഥാനത്തും എത്തി. സുന്ദരിക്ക് പൊട്ടുതൊടല്‍ മത്സരത്തില്‍ മനാഹ് യൂണിറ്റ് അംഗം ഫായിസ്, അസീസിയ യൂണിറ്റ് അംഗം അജിത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വാശിയേറിയ വടം വലി മത്സരത്തില്‍ അല്‍ഫാനാര്‍ യൂണിറ്റിനെ പരാജയ പെടുത്തി സിമന്റ് യൂണിറ്റ് വിജയികളായി.

അസീസിയ ഏരിയ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കേളി ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, സെക്രട്ടറിയേറ്റ് അംഗം കാഹിം ചെളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജാഫര്‍ ഖാന്‍, പ്രദീപ് കൊട്ടാരത്തില്‍, അസീസിയ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍, കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ ഷെബി അബ്ദുള്‍ സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസീസിയ ഏരിയ സെക്രട്ടറി സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ സുഭാഷ് നന്ദിയും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഏരിയാ സമ്മേളനത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത മലപ്പുറം അരിപ്ര സ്വദേശിയും അസീസിയ ഏരിയ രക്ഷാധികാരി സമിതി മുന്‍ അംഗവുമായ റഫീഖ് അരിപ്രയുടെ മകന്‍ റസലിനും, സര്‍ഗ്ഗ സംഗമം പരിപാടിയുടെ മത്സരങ്ങള്‍ നിയന്ത്രിച്ച കേളി മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം റിയാസ് പള്ളാട്ടിനും സെക്രട്ടറി സുധീര്‍ പോരേടം, പ്രസിഡന്റ് അലി പട്ടാമ്പി, ട്രഷറര്‍ ലജീഷ് നരിക്കോട്, മുന്‍ സെക്രട്ടറി റഫീഖ് ചാലിയം, മുന്‍ പ്രസിഡന്റ് ഷാജി റസാഖ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.