
ദമ്മാം: ഐസിഎഫ് ദമ്മാം റീജിയന്‍ വിദ്യാര്‍ത്ഥികള്‍ക്കു സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ പഠന പാഠ്യേതര മികവു വര്‍ധിപ്പിക്കുന്നതിനു ഐസിഎഫ് ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മോട്ടിവേഷന്‍ ക്ലാസുകള്‍, മത്സരങ്ങള്‍, വ്യായാമങ്ങള്‍, ആസ്വാദനം എന്നിവ ക്യാമ്പിന്റെ ഭാഗമായി അരങ്ങേറി. ലോക പരിസ്ഥിതി ദിനത്തില്‍ നടത്തിയ പോസ്റ്റര്‍ മത്സര വിജയികളെയും സ്റ്റുഡന്റസ് കൗണ്‍സിലിനെയും ക്യാമ്പില്‍ പ്രഖ്യാപിച്ചു.

അല്‍ ഹിദായ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സഈദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് റീജിയന്‍ പ്രസിഡന്റ് എം.കെ അഹ്മദ് നിസാമി, ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല, സൈനുദ്ദീന്‍ അഹ്‌സനി തലക്കടത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി കിഴിശ്ശേരി, ശംസുദ്ദീന്‍ സഅദി, സലിം സഅദി താഴേക്കോട്, അബ്ദുല്‍ മജീദ് ചങ്ങനാശ്ശേരി, ഹര്‍ഷദ് എടയന്നൂര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.