അസീര്‍ കലാലയം സാഹിത്യോത്സവ്
ഖമീസ് മുശൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) കലാലയം സാംസ്‌കാരിക വേദി പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് അസീറില്‍ സംഘടിപ്പിച്ചു. വിവിധ സെക്ടറുകളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മഹ്മൂദ് സഖാഫി മാവൂര്‍ ഉദ്ഘാടനം ചെയ്തു. സൗദി വെസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷാ, മൊയ്തീന്‍ മാവൂര്‍, ഉസ്മാന്‍ സഖാഫി, റഹ്മത്തുള്ള പട്ടിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ‘വേരിറങ്ങിയ വിത്തുകള്‍’ എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. നൂഹ് അബ്ദുള്ള ഖാന്‍ ഉദ്ഘാടനം […]













