ഐ.സി.എഫ് പ്രവര്‍ത്തകന്‍ സ്വാലിഹ് കോവൂരിന്റെ മയ്യിത്ത് ഖബറടക്കി
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച ഐ.സി.എഫ് ഗുറാബി അല്‍ അമല്‍ യൂണിറ്റ് പ്രവര്‍ത്തകന്‍ സ്വാലിഹ് കോവൂരിന്റെ മയ്യിത്ത് നസീം മഖ്ബറയില്‍ ഖബറടക്കി. എക്‌സിറ്റ് 15ലെ അല്‍ റാജ്ഹി മസ്ജിദില്‍ അസര്‍ നമസ്‌കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നിരവധി സഹപ്രവര്‍ത്തകരും ജോലി ചെയ്തിരുന്ന യു.പി.സി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. ഒമാന്‍, ദുബായ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. ഐ.സി.എഫിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രവാസ ജീവിതത്തിലെ ഊഷ്മള സൗഹൃദങ്ങളും ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളിലും […]














