രാജു പാപ്പുള്ളിയുടെ നിര്യാണത്തില്‍ ഒഐസിസി അനുശോചനം
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ അന്തരിച്ച റിയാദിലെ സാമൂഹ്യ–ജീവകാരുണ്യ പ്രവര്‍ത്തകനും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളിയുടെ നിര്യാണത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയ രാജു തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ദീര്‍ഘകാലം റിയാദ് അല്‍ മുംതാസ് പ്രിന്റിംഗ് പ്രസ്സില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഒഐസിസിയുടെ പ്രാരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. സംഘടനയുടെ വളര്‍ച്ചക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തിപ്പെടുത്തലിനും നിര്‍ണായക പങ്കുവഹിച്ച […]














