കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി; അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു
റിയാദ്: പ്രവാസി കുടുംബങ്ങള്‍ക്കു കാരുണ്യത്തിന്റെ കൈതാങ്ങായി മാറിയ കെഎംസിസി സുരക്ഷ പദ്ധതി ഏഴാം വര്‍ഷത്തിലേക്ക്. 2019ല്‍ ആരംഭിച്ച പദ്ധതിയില്‍ ആയിരക്കണക്കിന് പ്രവാസികളാണ് അംഗങ്ങള്‍. 2025-26 വര്‍ഷത്തേക്കുള്ള ക്യാമ്പയിന്‍ ആരംഭിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ക്യാമ്പയിന്‍ ഉദ്ഘാടനം കൊടുവള്ളി നിയോജകമണ്ഡലം കെഎംസിസി ഭാരവാഹികള്‍ക്ക് അംഗത്വ അപേക്ഷ ഫോം നല്‍കി സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു. […]













