റിയാദ് എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം
റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ 79-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ദേശീയഗാനം ആലപിച്ചാാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. മഹാത്മജിയുടെ പ്രതിമയില്‍ അംബാസഡര്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്യത്തോടും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹത്തോടും രാഷ്ട്രപതി നടത്തിയ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡര്‍ പങ്കുവെയ്ച്ചു. ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദവും പങ്കാളിത്തവും ഏറ്റവും മികച്ച നിലയിലാണെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രവാസികള്‍ വഹിക്കുന്ന സുപ്രധാന പങ്കും അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമ്പന്നമായ […]














