Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഏവിലീസ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു; സൗദിയില്‍ ഇനി വിമാനവും വാടകക്ക്

റിയാദ്: സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയില്‍ വിമാനങ്ങള്‍ വാടകക്ക് നല്‍കുന്ന കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. സ്വകാര്യ വിമാന കമ്പനി ഫ്‌ളൈ നാസിന് 12 വിമാനങ്ങള്‍ വാടകക്ക് നല്‍കും. ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു.

ഏവിലീസ് എയര്‍ക്രാഫ്ട് ലീസിംഗ് കമ്പനി എന്ന പേരിലാണ് സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനി ആരംഭിച്ചത്. ബ്രിട്ടനില്‍ ഫാന്‍ബറോ എയര്‍ഷോയില്‍ നടന്ന ചടങ്ങിലാണ് കമ്പനിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എയര്‍ലൈന്‍ കമ്പനി ഫ്‌ളൈ നാസിന് എയര്‍ബസ് എ 320 ഇനത്തില്‍പെട്ട 12 വിമാനങ്ങള്‍ വാടകക്ക് നല്‍കും. ഇതുസംബന്ധിച്ച കരാറും ചടങ്ങില്‍ ഒപ്പുവെച്ചു. ഏവിലീസ് കമ്പനി ചെയര്‍മാന്‍ ഫഹദ് അല്‍ സൈഫ്, ഫ്‌ളൈ നാസ് ചെയര്‍മാന്‍ ആയിദ് അല്‍ജുഐദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സൗദി കിരീടാവകാശി പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായാണ് വ്യോമയാന മേഖലയിലെ വേറിട്ട നിക്ഷേപം. 2030 ആകുന്നതോടെ സൗദിയില്‍ പ്രതി വര്‍ഷം വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയരും. അന്താരാഷ്ട്ര രംഗത്ത് 250 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിധം വ്യേമായാന മേഖല വികസിക്കുകയും ചെയ്യും. ഇതെല്ലാം പരിഗണിച്ചാണ് സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top