റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സുലൈ ഏരിയ സമ്മേളനം നടന്നു. കേന്ദ്ര സമ്മേളനം സെപ്റ്റംബറില്‍ നടക്കും.
സുലൈ ഏരിയ ടവര്‍ യൂണിറ്റ് അംഗമായിരുന്ന പി ഡി മോഹനന്‍ സ്മാരക നഗറില്‍ നടന്ന സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ഹാഷിം കുന്നുതറയും അനുശോചന പ്രമേയം റിജേഷും അവതരിപ്പിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. സമ്മേളനം കേളി രക്ഷാധികാരി കമ്മിറ്റി അംഗം സുരേന്ദ്രന്‍ കൂട്ടായി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കാഹിം ചേളാരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനിരുദ്ധന്‍ വരവ് ചെലവ് കണക്കും സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 6 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 12 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാഹിം ചേളാരി, അനിരുദ്ധന്‍, ചന്ദ്രന്‍ തെരുവത്ത്, സുരേന്ദ്രന്‍ കൂട്ടായി എന്നിവര്‍ ചര്‍ച്ചകള്‍ക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗം സതീഷ് കുമാര്‍, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ചരക ശപഥം പിന്‍വലിക്കുക, അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക, കോടതികള്‍ രാഷ്ട്രീയ വത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുക എന്നീ പ്രമേയങ്ങള്‍ ഹാഷിം, നാസര്‍ കാരക്കുന്ന്, സുരേഷ് ആചാരി നവാസ് എന്നിവര്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ജോര്‍ജ്, ഇസഹാക്ക് , പ്രശാന്ത്, കാഹിം, അനിരുദ്ധന്‍, ഷറഫ്, റിജേഷ്, വിനയന്‍, ഹാഷിം, പ്രകാശന്‍, ഗോപിനാഥന്‍, ബലരാമന്‍, പരമേശ്വരന്‍, പ്രകാശന്‍ എന്നിവര്‍ വിവിധ കമ്മിറ്റികളിലായി സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ജോര്‍ജ് (പ്രസിഡന്റ്), പ്രശാന്ത്, ബലരാമന്‍ (വൈസ് പ്രസിഡന്റുമാര്‍), ഹാഷിം കുന്നുതറ (സെക്രട്ടറി), ഗോപിനാഥന്‍, ഷറഫുദീന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) കാഹിം ചേളാരി (ട്രഷറര്‍), അര്‍ഷിദ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ ഏരിയാ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി ഹാഷിം കുന്നുതറ സമ്മേളനത്തിന് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.