റിയാദ്: യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ കെ സ് ശബരിനാഥിനെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തിരക്കിട്ടു ശബരിനാഥിനെ അറസ്റ്റ ചെയ്ത നടപടി സി. പി. എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്.
ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഭരണകക്ഷിയുടെ കൊള്ളരുതായമകള്‍ക്കെതിരെ പ്രതിഷേധിക്കുക എന്നുള്ളത് ജനാതിപത്യ സംവിധാനത്തില്‍ സാധാരണമാണ്. മുദ്രാവാക്യം വിളിക്കുക, കരിങ്കൊടി വീശുക പ്രതിഷേധ മാര്‍ഗങ്ങളാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത്തരം സമര രീതികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കേരളം ഒരു ഏകാധിപതിയുടെ കീഴിലാണ് എന്ന് തെളിയിക്കുന്നതാണ് ശബരിനാഥന്റെ അറസ്റ്റിലൂടെ മനസിലാവുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്യണ്ട എന്ത് തിടുക്കമാണ് ഈ കേസില്‍ ഉള്ളതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. ആഭ്യന്തരം കൈകാര്യം ചെയുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച വ്യക്തിക്കെതിരെ വിമാന കമ്പനി നടപടിയെടുത്തപ്പോള്‍ ഇ. പി. ജയരാജനെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. ജയരാജനെതിരെ നടപടിയെടുക്കണമെന്നും സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ശബരിനാഥിന്റെ അറസ്റ്റില്‍ ജനാതിപത്യ വിശ്വാസികള്‍ എല്ലാവരും പ്രതിഷേധിക്കണമെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.