റിയാദ്: ബലിപെരുന്നാളിനോടനുബന്ധിച്ച് തനിമ സാംസ്‌കാരിക വേദി ഈദ് സംഗമം സംഘടിപ്പിച്ചു. സുലൈ റൈമാസ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് ആക്ടിങ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് ഈദ് സന്ദേശം നല്‍കി. പ്രവാചകര്‍ ഇബ്‌റാഹിമിന്റെയും ഇസ്മായിലിന്റെയും കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ജീവിതം നയിക്കാനും വര്‍ത്തമാന കാലത്തെ സമസ്യകളെ നേരിടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. തനിമ എക്‌സിക്യൂട്ടീവ് അംഗം അംജദ് അലി അധ്യക്ഷത വഹിച്ചു. ആസിഫ് കക്കോടി സ്വാഗതവും അഷ്‌റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു.
സംഗമത്തോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങളും അരങ്ങേറി. വടംവലി, ഷൂട്ട് ഔട്ട്, ചട്ടിപ്പന്ത്, കമ്യൂണിക്കേഷന്‍ ഗയിം, ബലൂണ്‍ പൊട്ടിക്കല്‍, ബോള്‍ പാസിങ്തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറിയത്. വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്ത മത്സരങ്ങളും ഒരുക്കിയിരുന്നു. വാശിയേറിയ വടംവലി മത്സരത്തില്‍ തനിമ സൗത്ത് സോണ്‍ ഒന്നാം സ്ഥാനം നേടി.
സാംസ്‌കാരിക പരിപാടിയോടാനുബന്ധിച്ച് നടന്ന ഗാനമേളയില്‍ സഹീര്‍ കോഴിക്കോട്, ശമീം ആലുവ, ദില്‍ഷാദ്, സൈനുദ്ദീന്‍ മാഹി, ഫഹ്മിദ, അഫ്‌നാന്‍, സന, ഹന, ഹനീഅ, അംറ, സല്‍മാന്‍ ഉമര്‍,ഹനിയ ഇര്‍ഷാദ്, അമന്‍ ഷാനവാസ്, അമീന ഖന്‍സ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഖലീല്‍ അബ്ദുല്ല, റെനീസ്, ഷാനിദ് അലി, അസീസ് വെള്ളില, ശിഹാബ് കുണ്ടൂര്‍, സാജിദ് ചേന്ദമംഗല്ലൂര്‍, റിഷാദ് എളമരം, റുഖ്‌സാന ഇര്‍ഷാദ്, സുമയ്യ അഹ്മദ്, മുഹ്‌സിന ഗഫൂര്‍, രഹന സനോജ്, നജ്മ മുനീര്‍, സലീന, ഇമ്പിച്ചി മുഹമ്മദ്, അഹ്ഫാന്‍, ബാസിത് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.