റിയാദ്: അര്‍ബുധ രോഗത്തിന് ഇടയാക്കുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഐസ്‌ക്രീം സൗദി വിപണിയില്‍ ഇല്ലെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. നെസ്‌ലേയുടെ 46 ബ്രാന്റുകളില്‍ സ്‌പെയിന്‍ വിപണിയില്‍ ലഭ്യമായ ഐസ്‌ക്രീം പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം.
അര്‍ബുധത്തിന് കാരണമാകുന്ന ഈഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര കമ്പനി നെസ്‌ലെയുടെ 46 ബ്രാന്റുകളിലുളള ഐസ്‌ക്രീം സ്‌പെയിനില്‍ പിന്‍വലിച്ചത്. ഇത്തരം ഐസ്‌ക്രീമുകള്‍ സൗദി വിപണിയില്‍ എത്തിയിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സ്ഥിരീകരിച്ചു. രാജ്യത്ത് വിതരണം ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉത്പ്പന്നങ്ങളും നിരന്തരം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പരാതികള്‍ ഗൗരവമായി പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യും. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കിയാണ് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ആരോഗ്യത്തെ ബാധിക്കുന്ന ഉത്പ്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ പ്രവേശിക്കുന്നത് തടയാന്‍ കഴിയുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.