റിയാദ്: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വര്‍ഷം മൂന്ന് ലക്ഷം ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ മൂന്ന് ലക്ഷം പരിശോധനകളിലാണ് കൊവിഡ്‌സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്.
നാല് ആശുപത്രികള്‍, 43 മെഡിക്കല്‍ സെന്ററുകള്‍, അഞ്ച് ഫാര്‍മസികള്‍, 22 മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്. ഇതിന് പുറമെ 29 ആശുപത്രികള്‍, 2310 മെഡിക്കല്‍ സെന്ററുകള്‍, 2,754 ഫാര്‍മസികള്‍, 833 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 6,600 ആരോഗ്യ സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തി.
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘകര്‍ക്ക് 3 ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുളള ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.