റിയാദ്: സൗദി അറേബ്യന്‍ ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സദ്‌വ) ജനറല്‍ ബോഡി യോഗം പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു. വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന യോഗം ചീഫ് കോര്‍ഡിനേറ്റര്‍ സുബൈര്‍ മുക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തഫ്‌സീര്‍ കൊടുവള്ളി അധ്യക്ഷതച്ചു. ജോ. സെക്രട്ടറി റഷീദ് വാവാട് പ്രവര്‍ത്തന റിപ്പാര്‍ട്ടും ട്രഷറര്‍ ജബ്ബാര്‍ മുക്കം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നയീം നിലമ്പൂര്‍ സ്വാഗതവും ഇല്ല്യാസ് പതിമംഗലം നന്ദിയും പറഞ്ഞു.
ഭാരവാഹികളായി തഫ്‌സീര്‍ കൊടുവള്ളി (പ്രസിഡന്റ്), നയീം നിലമ്പൂര്‍ (ജെ:സെക്രട്ടറി), ജബ്ബാര്‍ മുക്കം (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി സുബൈര്‍ മുക്കം, അശ്‌റഫ് ആയൂര്‍, ഷാജഹാന്‍ കൂടരഞ്ഞി, ജോ. സെക്രട്ടറിമാരായി നഫീര്‍ മലപ്പുറം, ഫൈസല്‍ കക്കാട്, ഇല്ല്യാസ് പതിമംഗലം, ജോ. ട്രഷറര്‍ കാസിം മുക്കം, നിസാം കൊല്ലം, മുസ്തഫ സി.ടി, ഫിനാന്‍സ് കണ്‍ട്രോളര്‍ റഷീദ് വാവാട്, അശ്‌റഫ് മാനിപുരം, ചീഫ് കോര്‍ഡിനേറ്റര്‍ ഹനീഫ പട്ടാമ്പി, മീഡിയ കോര്‍ഡിനേറ്റര്‍ ഫായിസ് വെണ്ണക്കാട്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാലിഫ് ഓമശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു. 43 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും അംഗീകാരം നല്‍കി. മിനാര്‍ ചാത്തന്നൂര്‍, അശ്‌റഫ് വിതുര, പ്രകാശ് പേരൂര്‍ക്കട എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.