Sauditimesonline

obit
മംഗല്യപ്പുടവയുടെ മണം മായും മുന്‍പേ മരണം; നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബി പി എല്‍ കാര്‍ഗോ റിയാദില്‍; ഉദ്ഘാടനം ഫെബ്രുവരി 14ന്

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ ലോജിസ്റ്റിക്‌സ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തന പാരമ്പര്യമുളള ബി പി എല്‍ കാര്‍ഗോയുടെ പ്രഥമ ശാഖയാണ് തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദേശികള്‍ ധാരാളമുളള വാണിജ്യ കേന്ദ്രമായ ബത്ഹയില്‍ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്‌റ്റോറന്റിന് എതിര്‍വശമാണ് പുതിയ ശാഖ. ഫെബ്രുവരി 14ന് വൈകുന്നേരം 6ന് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ഹമീദ് അല്‍ മുബാറഖ് ഉദ്ഘാടനം നിര്‍വഹിക്കും.

മികച്ച പാക്കിംഗും സൗജന്യ പിക് അപ് സേവനവും ലഭ്യമാണ്. ഇതിനു പുറമെ കുറഞ്ഞ സമയത്തിനകം ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും ഡോര്‍ ഡെലിവറി ചെയ്യാനുളള സൗകര്യം ഉണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ട് വിതരണം ചെയ്യുന്നതിനാല്‍ നിശ്ചിത സമയത്തിനകം കാര്‍ഗോ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയും. മാത്രമല്ല ചരക്കു നീക്കങ്ങളുടെ സ്റ്റാറ്റസ് ഓണ്‍ലൈന്‍വഴി അറിയാനും സൗകര്യമുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറിനു പുറമെ ഐ ഫോണ്‍, ട്രോളി ബാഗ് തുടങ്ങിയവ ഉപഹാരമായി സമ്മാനിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

റിയാദില്‍ ബത്ഹയില്‍ മാത്രമാണ് ബി പി എല്‍ കാര്‍ഗോക്ക് ശാഖയുളളത്. ബി പി എല്‍ കാര്‍ഗോയുടെ പേര് ദുരുപയോഗം ചെയ്ത് ചിലര്‍ വ്യാജ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top