Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ബുറൈദ കെഎംസിസി റഷീദ് കുടുംബ സഹായ ഫണ്ട് കൈമാറി

ബുറൈദ: മുന്‍ പ്രവാസിയുടെ കുടുംബത്തിന് ചികിത്സാ സഹായം കൈമാറി ബുറൈദ കെഎംസിസി. ഖുബൈബ് കേരളാ മര്‍ക്കറ്റിലെ ഗ്രോസറിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സ സഹായത്തിന് ബുറൈദ കെഎംസിസി അംഗങ്ങളില്‍ നിന്നു സ്വരൂപിച്ച തുക കെഎംസിസി ബുറൈദ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളില റഷീദ് കുടുംബ സഹായകമ്മിറ്റി ചെയര്‍മാന്‍ ശരീഫ് തലയാടിന് കൈമാറി.

റഷീദിന്റെ കുടുംബത്തിനെ സഹായിക്കന്‍ സുഹൃത്തികളും ബുറൈദയിലെ മുഖ്യധാരാ സംഘടനകളും ചേര്‍ന്ന് ബുറൈദ റഷീദ് കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചിരുന്നു. റഫീഖ് ചെങ്ങളായി, ഫൈസല്‍ ആലത്തൂര്‍, കുട്ടി എടക്കര, ശരീഫ് മാങ്കടവ്, ലത്തീഫ് പള്ളിയാലില്‍, ഇക്ബാല്‍ പാറക്കാടന്‍, അസീസ് മിനി ഹോട്ടല്‍, നിഷാദ് പാലക്കാട്, സലീംമങ്കയം, ഫൈസല്‍ മല്ലാട്ടി, ഹുസൈന്‍ പട്ടാമ്പി, ഇസ്മായില്‍ ചെറുകുളമ്പു, സലാം പുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top