ബുറൈദ: രണ്ടു മാസം മുമ്പ് അല്‍ ഖസീം ബുറൈദയില്‍ പുതിയ വിസയില്‍ തൊഴി ല്‍ തേതിയെത്തിയ മണ്ണാര്‍ക്കാട് കൊമ്പറ സ്വദേശി ബഷീറിന് കൈതാങ്ങായി കെഎംസിസി. ആരോഗ്യ പ്രശ്‌നങ്ങളെ തുടനന്ന് ജോലി ചെയ്യാന്‍ കഴിയാെത വന്നതോടെ നാട്ടിലേക്കു മടങ്ങാന്‍ സ്‌പോണ്‍സര്‍ അനുവദിച്ചില്ല. തൊഴില്‍ നിയമ പ്രകാരം കാലാവധി പൂര്‍ത്തിയാക്കാത്തതിനാഫ നഷ്ടപരിഹാരം വേണമെന്നായിരുന്നു സ്‌നോണ്‍സറുടെ ആവശ്യം.
ബന്ധുക്കളുടെ അഭ്യര്‍ത്ഥന പ്രകാരം പാലക്കാട് പാര്‍ലമെന്റ് അംഗം വികെ ശ്രീകണ്ഠന്‍ ബുറൈദ കെഎംസിസിയുമായി ബന്ധപ്പെട്ടു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളില ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിനെ ചുമതലപ്പെടുത്തിയതനുസരിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്നു ഓതറൈസേഷന്‍ വാങ്ങി സ്‌പോണ്‍സറുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌പോണ്‌സര്‍ ഫൈനല്‍ എക്‌സിറ്റ് അനുവദിച്ചത്. യാത്ര രേഖകള്‍ നല്‍കി നാട്ടിലേക്ക് പോകുന്നതിനുള്ള നിയമസഹായങ്ങള്‍ ചെയ്ത് തന്ന ബുറൈദ കെഎംസിസിക്കും ഫൈസല്‍ ആലത്തൂരിനും ബഷീര്‍ നന്ദി അറിയിച്ചു നാട്ടിലേക്ക് മടങ്ങി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.