ഹായില്‍: ഐസിഎഫ് സെന്‍ട്രല്‍ വെല്‍ഫെയര്‍ സമിതി ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാിെ സംഘടിപ്പിച്ചു. മദീന പ്രവിന്‍സ് പ്രതിനിധി അബ്ദുല്‍ ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പ്രസിഡന്‍ന്റ് ബഷീര്‍ സഅദി കിന്നിംഗാര്‍ അധ്യക്ഷത വഹിച്ചു. അഫ്‌സല്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ കാംമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം, ബാച്‌ലര്‍ റൂമുകളല്‍ സന്ദര്‍ശനം, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ പദ്ധതികള്‍ ഐ സി എഫിന്റെ നേതൃത്വത്തില്‍ നടക്കും. മുനീര്‍ സഖാഫി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി. സാമുഹിക, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ ചാന്‍സ അബ്ദുല്‍ റഹ്മാന്‍, എംബസി കമ്യൂണിറ്റി വളന്റിയര്‍ സീദ്ധീഖ് ശൈഖ്, ഖൈദര്‍ അലി പാലക്കാട് ഒ ഐ സി സി, മനോജ് സിറ്റി ഫഌവര്‍, റോയ് തോമസ് യെസ് ഇന്ത്യ, അജ്മല്‍ അല്‍ അബീര്‍, അബ്ദുല്‍ റഷീദ് ബെസ്റ്റ് വേ കൂട്ടായ്മ, ബഷീര്‍ നെല്ലളം, യുനുസ് ആറളം, റഷിക്ക് വിളയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇസ്മായില്‍ സഅദി പാറപ്പള്ളി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ സമിതി അംഗങ്ങളായ നൗഫല്‍ പറക്കുന്ന് സ്വാഗതവും ബാസിത് മുക്കം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.