Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

നജ്‌റാനില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

നജ്‌റാന്‍: വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സ്‌നേഹ ജോര്‍ജ്, റിന്‍സി എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. നാല് നഴ്‌സുമാരും ഡ്രൈവറും ഉള്‍പ്പെടെ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവര്‍ അജിഗ് നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറിയാണ് അപകടം.

മൃതദേഹം നജ്‌റാനിലെ താര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവരെ സഹായിക്കുന്നതിനും സൗദിയിലെ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും മലയാളി സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top