
റിയാദ്: ലക്ഷദ്വീപ് ജനതക്കുമേല്‍ ഏകപക്ഷീയ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുളള സംഘ് പരിവാര്‍ അജണ്ട അപലപനീയമാണെന്ന് ഖസിം പ്രവാസി സഖാക്കള്‍. ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സംഗമവും നടന്നു.

ലക്ഷദ്വീനപ് ജനതയെ ബന്ദികളാക്കി കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് പരിഷ്‌കാരങ്ങളുടെ ലക്ഷ്യം. ഗുജറാത്തിലും ജമ്മുകാശ്മീരിലും പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ദ്വീപില്‍ സമാധാനവും ശാന്തിയും തല്ലിക്കെടുത്താനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ശ്രമം. അതുകൊണ്ടുതന്നെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ സ്ഥാനത്തു നിന്നു നീക്കണമെന്ന് ഖസിം പ്രവാസി സഖാക്കള്‍ ആവശ്യപ്പെട്ടു.
സംഗമത്തിന് അബ്ദു കീച്ചേരി. അബ്ദുല്‍ അസീസ് കുന്ദുംകുളം. മുജീബ് കുറ്റിച്ചിറ, മുനീര്‍ പരപ്പനങ്ങാടി, കമറു ചങ്ങരംകുളം, റെജി ഡാനിയല്‍, നിദീഷ് കുന്ദുംകുളം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
