Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

കൊവിഡ് കാലത്തെ പരിസ്ഥിതി ദിനം

അബ്ദുല്കലാം ആലംകോട്

മനുഷ്യനും പരിസ്ഥിതിയും ഭൂമിയിലെ ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണികളാണ്. ഇതിന്റെ പ്രാധാിന്യം മനസ്സിലാക്കിയാണ് 1972 ജൂണ്‍ 5 ന് സ്‌റ്റോക് ഹോം കണ്‍വന്‍ഷനില്‍ ഐക്യ രാഷ്ട്ര സഭ ലോക പരിസ്ഥിതി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1973 ജൂണ്‍ 5ന് ആദ്യ ലോകപരിസ്ഥിതി ദിനത്തിനു തുടക്കം കുറിച്ചു. 1ലോകം 2021ല്‍ എത്തിനില്‍ക്കുമ്പോഴും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പരിസ്ഥി എന്ന് ഉദ്ദേശിക്കുന്നത് നാം ജീവിക്കുന്ന ചുറ്റുപാടാണ്. അതില്‍ വായുവും വെള്ളവും എല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ ഭക്ഷണം ഉള്‍പ്പെടെ എല്ലാം ഇന്ന് പല തരത്തിലും മലിനമാക്കപ്പെടുകയാണ്. അതില്‍ പ്രദാനമാണ് വായു മലിനീകരണം. നമ്മുടെ നാട്ടില്‍ ശുദ്ധ വായു കിട്ടാക്കനിയായി മാറി. ഫാക്ടറിയില്‍ നിന്ന് പുറം തള്ളുന്ന വിഷപ്പുകയും വാഹനത്തില്‍ നിന്ന് പുറത്തു വിടുന്ന കാര്‍ബണും അന്തരീക്ഷത്തെ മലീമസമാക്കക്കുന്നു. ഇന്ത്യന്‍ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ന്റെ കുറവുകൊണ്ടു അവധി കൊടുക്കേണ്ടിവന്നു. അവിടെ ശുദ്ധ വായു ശ്വസിക്കാകാനായി 15 മിനിട്ടിനു 299 രൂപ ചെലവാണ്. കോവിഡ് കാലത്ത് ഓക്‌സിജന്റെ വില ലോകം മനസ്സിലാക്കി. ഒരിറ്റ് ശ്വാസത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ലക്ഷങ്ങള്‍ കൊടുത്താലും ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥയില്‍ ഇന്ന് ഇന്ത്യയില്‍ ആയിരങ്ങള്‍ മരിച്ചു വീഴുകയാണ് .നമ്മുടെ പ്രകൃതിയില്‍ നിന്നു സുലഭമായി കിട്ടുന്ന ഓക്‌സിജന്റെ വില ഇന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

1996 പ്ലോട്ടോ ഉടമ്പടിയനുസരിച്ചു ശാസ്ത്രജ്ഞരും രാഷ്ടസമൂഹവും ഒത്തു ചേര്‍ന്ന് അന്തരീക്ഷ കാര്‍ബണിന്റെ അളവ് 2000 ത്തില്‍ 190 ബിപിഎം എത്തിക്കാന്‍ തീരുമാനിച്ചെങ്കിലും 2018 ല്‍ അത് 410 ബിപിഎം ആയി കൂടുകയാണ് ഉണ്ടായത്. 450 ബിപിഎം ആണ് പരമാവധി അളവ്. അപ്പോള്‍ നമ്മുടെ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അവസ്ഥ ഏതാനം വര്‍ഷത്തിനുള്ളില്‍ അതിന്റെ പരമ കോടിയില്‍ എത്തുകയും തല്‍ഫലമായി അതിന്റെ പ്രത്യാഘാതം നമ്മള്‍ അനുഭവിക്കേണ്ടി വരുകയും ചെയ്യും. ലോകത്തെ 12 പൊല്യൂഷന്‍ ഉള്ള സിറ്റിയില്‍ 11 എണ്ണം ഇന്ത്യയില്‍ ആണ്. ഏകദേശം 10 ലക്ഷം ജനങ്ങള്‍ ഉണ്ടെന്നു വേള്‍ഡ് എക്കണോമിക് ഫോറം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഒരു ലക്ഷം കുട്ടികള്‍ വായു മലിനീകരണം മൂലം മരണപ്പെടുന്നു. 86 ശതമാനം ജലവിഭവങ്ങള്‍ ഗുരുതരമായ ജല മലിനീകരണവും നേരിടുന്നു.

ശബ്ദമലിനീകരണം ഇന്ന് അന്തരീക്ഷമാകെ വിവിധ തരം ശബ്ദങ്ങള്‍ കൊണ്ട് മലിനമാക്കപ്പെട്ടിരിക്കുന്നു. ഫാക്ടറിയില്‍ നിന്ന് വരുന്ന ശബ്ദവും വാഹനങ്ങളുടെ ശബ്ദവും എന്ന് വേണ്ട ആഘോഷങ്ങളില്‍ അമിതമായി ഉപയോഗിക്കുന്ന ഡിജെ പോലുള്ള വാദ്യോപകരണങ്ങളും ,ഉഗ്രശബ്ദത്തില്‍ പൊട്ടിക്കുന്ന കരിമരുന്നു പ്രയോഗവും അതുമൂലം അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന വിഷപ്പുകയും ഇന്ന് അന്തരീക്ഷമാകെ മലീമസമാക്കി കൊണ്ടിടിരിക്കുന്നു.

ജല മലിനീകരണം സൃഷ്ടിക്കുന്ന ഭീതി ചില്ലറയല്ല. ഒരു യുദ്ധം ഉണ്ടാകുകയാണെങ്കില്‍ അത് വെള്ളത്തിന് വേണ്ടിയാകും എന്ന് പറയപ്പെടുന്നു. ഇന്ന് അത്രയധികം കിട്ടാക്കനിയായിരിക്കുകയാണ് കുടിവെള്ളം .”അപ്പൂപ്പന്‍ ആറ്റില്‍ കണ്ടു, അച്ഛന്‍ കിണറ്റില്‍ കണ്ടു, ഞാന്‍ പൈപ്പില്‍ കണ്ടു, മകന്‍ കുപ്പിയില്‍ കണ്ടു, ഇനി ചെറുമക്കള്‍ എവിടെയാണാവോ വെള്ളത്തെ കാണുക ??”

കോവിടിന്റെ പശ്ചാത്തലത്തില്‍ ഫാക്ടറികളും ഷോപ്പുകളും എല്ലാം കുറച്ചു ദിവസം അടഞ്ഞു കിടന്നപ്പോള്‍ ലോകത്തുള്ള എല്ലാ നദികളും തെളിഞ്ഞു. ഇറ്റലിയിലെ വെനീസ് കനാല്‍ അടക്കം എല്ലാ നദികളും വളരെ തെളിനീരോടെയാണ് ഒഴുകിയത്. 34 വര്‍ഷമായി ഗംഗാ നദി ശുദ്ധീകരിക്കാന്‍ ഉണ്ടാക്കിയ ഗംഗാ ആക്ഷന്‍ പ്ലാനിങ് ബോര്‍ഡിന് കഴിയാത്തതാണു ഇന്ന് ഗംഗാ ജലം വളരെ തെളിമയോടെ ഒഴുകുന്ന കാഴ്ച. ഗംഗാ നദിയില്‍ ബയോ കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് 3.8 ഉണ്ടായിരുന്നത് ഇന്ന് 2.8 ആയി കുറഞ്ഞു. കോടിക്കണക്കിനു രൂപ ചിലവാക്കിയിട്ടും ശുദ്ധമാക്കാന്‍ കഴിയാത്ത ചുരുങ്ങിയ ദിവസത്തെ നിയന്ത്രണം കൊണ്ട് മാറ്റാന്‍ കഴിഞ്ഞെങ്കില്‍ മനുഷ്യന്‍ മാറാന്‍ തീരുമാനിച്ചാല്‍ എല്ലാം മാറ്റാം എന്ന് നമുക്ക് മനസ്സിലാക്കിത്തന്നു കോവിഡ് കാലം.

ഒരിക്കലും തീരാത്ത മനുഷ്യന്റെ ആര്‍ത്തിയാണ് ഇന്നുള്ള ലോകത്തിന്റെ നാശത്തിനു കാരണം. ലാഭേച്ഛ മാത്രം മുന്നില്‍ കണ്ടു അവന്‍ മണ്ണിനെയും വിണ്ണിനെയും ജലത്തെയും ഭക്ഷണത്തെയും അവന്റെ ലാഭത്തിനായി മാത്രം വിനിയോഗിച്ചു. ഭക്ഷ്യധാന്യത്തിന്റ സ്വഭാവിക ഘടനയില്‍ മാറ്റം വരുത്തി കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ തുടങ്ങി. കൃത്രിമ കളറുകളും ആര്‍ട്ടിഫിഷ്യല്‍ കൂട്ടുകളും ചേര്‍ത്ത് നമ്മുടെ തീന്‍മേശയെ രോഗവാഹകരാക്കി മാറ്റി.മണ്ണും വിണ്ണും നമ്മള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തു കൊണ്ട് അവര്‍ ഉണ്ടാക്കിയ അംബരചുംബികളായ ഫ്‌ലാറ്റില്‍ ഇരുന്നു കൊണ്ട് നമ്മള്‍ പ്രകൃതിക്കു വേണ്ടി ഘോര ഘോരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. കൃഷി ചെയ്തിരുന്ന വയലുകളും തൊടികളും നമ്മള്‍ വ്യവസായ ഭീമന്മാര്‍ക്ക് തീര്‍ എഴുതി കൊടുത്തു. നമ്മള്‍ക്ക് കഴിക്കേണ്ട ഉപ്പു തൊട്ടു കര്‍പ്പൂരം വരെ നമ്മള്‍ മറ്റു സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും വണ്ടിവരുന്നതിനായി കണ്ണും നട്ടിരുന്നു. അവര്‍ ലാഭേച്ഛ മുന്നില്‍ കണ്ടു കൊണ്ട് മാത്രം കൃത്രിമ വളങ്ങളും കീടനാശികളും അടിച്ചു നമ്മളെ അവര്‍ നിത്യ രോഗികളാക്കി. അവര്‍ നിസാര കാരണം പറഞ്ഞു നമുക്ക് സാധനങ്ങള്‍ തരാതെ ആയപ്പോള്‍ നമ്മള്‍ സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി. ഉള്ള നെല്ലും തേങ്ങയും ചക്കയും നമ്മള്‍ കയറ്റി വിട്ടുകൊണ്ട് കൃത്രിമം ചെയ്ത വിഷാംശങ്ങള്‍ അടങ്ങിയ അരിയും വെളിച്ചെണ്ണയും ആപ്പിളും വിഷമടിച്ച പച്ചക്കറിയും വിഷ ലായനിയില്‍ മുക്കിയ മീനും നമ്മുടെ തീന്‍മേശയെ ധന്യമാക്കി. പേരിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരമായുള്ളവരെ നാം ഇരു കൈ നീട്ടി സ്വീകരിച്ചപ്പോള്‍ നമ്മുടെ നാടിന്റെ അന്ന ദാതാക്കളെ നാം അവഗണിച്ചു. നില നില്പിനായി സമരം ചെയ്യുന്ന അന്ന ദാതാക്കളെ അധികാരികള്‍ ക്രൂരമായി തല്ലി ചതച്ചു. നമ്മുടെ നാടും വികസിക്കണം പക്ഷേ അത് നമ്മുടെ നാടിന്റെ സംസ്‌കാരത്തിനും നാടിന്റെ പൈതൃകത്തിനും നാടിന്റെ ഐക്യത്തിനും തുരങ്കം വെച്ചാകരുത്. വായുവും ജലവും മണ്ണും വിണ്ണും മലയും പുഴയും തോടും കായലും എല്ലാം നിലനിറുത്തിയുള്ള ഒരു വികസനമാണ് നമുക്ക് വേണ്ടത്. കൊറോണ മനുഷ്യരാശിയെ ഒരു പുനര്‍ചിന്തനതിനു പ്രേരിപ്പിക്കുന്നുണ്ട് എന്നത് നല്ലകാര്യം. ഇത് വരെ ശീലിച്ചു പോന്ന എല്ലാ ശീലങലും കൊറോണ കാരണം നമുക്ക് മാറ്റേണ്ടി വന്നിരിക്കുന്നു. ഈ മാറ്റം വരും തലമുറക്ക് വേണ്ടി മണ്ണും വിണ്ണും ജലവും കേടുപാടു കൂടാതെ തലമുറയ്ക്ക് കൈമാറാന്‍ കഴിയണം. അതാവണം മനുഷ്യരുടെ ബാധ്യത. ‘ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു, നടു നിവര്‍ക്കാനൊരു കുളിര്‍ നിഴല്‍ നടുന്നു, പകലുറക്കത്തിനൊരു മലര്‍ തിരി നടുന്നു. ( ഒ എന്‍ വി )

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top