Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

പരിഷ്‌കാരം ഫലം ചെയ്തു; സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ തൊഴിലിടങ്ങളിലെ തര്‍ക്കങ്ങള്‍ കുറക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട്. ലേബര്‍ കോടതികളിലെത്തുന്ന കേസുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

തൊഴില്‍ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങളാണ് അടുത്ത കാലത്ത് രാജ്യത്ത് നടപ്പിലാക്കിയത്.
മാര്‍ച്ച് 14 മുതല്‍ ഭേതഗതിവരുത്തിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ഒരു കോടിയിലധികം വിദേശ തൊഴിലാളികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. തൊഴിലാളിക്കും തൊഴിലുടമക്കും ഗുണകരമായ തൊഴില്‍ നിയമ മാണ് തൊഴില്‍ തര്‍ക്കങ്ങള്‍ കുറക്കാന്‍ ഇടയാക്കിയത്. വിദേശ തൊഴിലാളികള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഫൈനല്‍ എക്‌സിറ്റ് നേടുന്നതിലെ കാലതാമസവും, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധിച്ച തര്‍ക്കങ്ങളുമായിരുന്നു. ഇതിന് കൂടുതല്‍ വ്യക്തതയുളള മാര്‍ഗനിര്‍ദേശങ്ങള്‍ വന്നതോടെയാണ് തൊഴില്‍ തര്‍ക്കങ്ങള്‍ കുറയാന്‍ ഇടയാക്കിയതെന്ന് റിയാദ് ലേബര്‍ കോടതി ചീഫ് ജസ്റ്റിസ് സുലൈമാന്‍ അല്‍ ദഅഫസ് പറഞ്ഞു.

മാത്രമല്ല, പുതിയ തൊഴില്‍ നിയമങ്ങള്‍ വന്നതോടെ തൊഴിലാളികളെ നിയന്ത്രിക്കാനുളള നിരവധി അധികാരങ്ങള്‍ തൊഴിലുടമകള്‍ക്ക് ഇല്ലാതായി. കരാര്‍ കാലാവധി കഴിഞ്ഞ വിദേശികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ തൊഴിലിലേക്ക് മാറാന്‍ അവസരവും ലഭിച്ചു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് മനുഷവ്യ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം പുതിയ തൊഴില്‍ നിയമം നടപ്പിലാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top