സത്താര്‍ കായംകുളം ചരമവാര്‍ഷികം നവം.14ന്
റിയാദ്: സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവും കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) മുന്‍ ചെയര്‍മാനുമായിരുന്ന സത്താര്‍ കായംകുളം രണ്ടാം ചരമവാര്‍ഷികം നവംബര്‍ 14ന് നടക്കും. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന വിവരാവകാശ മുന്‍ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ഹക്കിം ഉദ്ഘാടനം ചെയ്യും. സത്താര്‍ കായംകുളം സ്മാരക കൃപ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം സിറ്റി ഫ്‌ളവര്‍ എംഡി ടിഎം അഹമ്മദ് കോയ നിര്‍വഹിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.














