പൂത്തുലഞ്ഞ ഓണച്ചന്തം: റിയാദില്‍ ജി.എം.എഫ് ‘മാവേലി സംഗീത സന്ധ്യ’
റിയാദ്: നാടിന്റെ ഓര്‍മ്മച്ചെപ്പുകള്‍ തുറന്ന്, ചെണ്ടമേളത്തിന്റെ താളക്കൊഴുപ്പില്‍ മഹാബലിയെ വരവേറ്റ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഓണാഘോഷം. ഷോല മാളില്‍ അരങ്ങേറിയ ‘ജിഎംഎഫ് മാവേലി സംഗീത സന്ധ്യ’ പ്രവാസ ലോകത്തെ കുടുംബങ്ങള്‍ക്കും മലയാളി മനസ്സിനും ഗൃഹാതുര ഓര്‍മ്മകളാണ് സമ്മാനിച്ചത്. ജിഎംഎഫ് കലാകാരന്മാര്‍ അണിനിരന്ന ഗാനമേള, റിയാദിലെ മലയാളി മങ്കമാര്‍ അണിയിച്ചൊരുക്കിയ നൃത്തസന്ധ്യ, ഗിറ്റാറില്‍ സംഗീത വിസ്മയം ഒരുക്കി സാറ്റുലിന്‍ ലിന്‍സു സന്തോഷിന്റെ പ്രകടനം എന്നിവ അരങ്ങേറി. ‘പാട്ടു ഫാമിലി’ എന്നറിയപ്പെടുന്ന നിഷാദ് സുല്‍ത്താന്‍, സജിന നിഷാദ്, ദില്‍റുബ നിഷാദ് […]














