കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ മടക്കയാത്ര വൈകിപ്പിച്ചു; ഒടുവില്‍ അന്ത്യയാത്ര
റിയാദ്: തൊഴില്‍ തേടി സൗദിയിലെത്തി 35 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി മുഹമ്മദ് ഷഫാത്തുള്ള (59) പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് മടങ്ങിയത് ചേതനയറ്റ ശരീരമായി. ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. പതിറ്റാണ്ടുകളോളം പ്രവാസജീവിതം നയിച്ച ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്. 19 വര്‍ഷം ഒരേ സ്‌പോണ്‍സറുടെ കീഴില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്നു. 16 വര്‍ഷം മുമ്പ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയ ശേഷം സ്‌പോണ്‍സറുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ഹുറൂബിലായി. ഇതോടെ […]














