‘അഹ്‌ലന്‍ പൊന്നാനി’ പോസ്റ്റര്‍ പ്രകാശനം
റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘അഹ്‌ലന്‍ പൊന്നാനി’ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ ഷമീര്‍ മേഘയും മലബാര്‍ വില്ലേജ് റെസ്‌റ്റോറന്റ് മാനേജര്‍ അമീന്‍, കലാകാരന്‍ ഹാഷിം അബ്ബാസ്, മന്‍സൂര്‍ ചെമ്മല എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും പൊന്നാനി കൂട്ടായ്മ ഉപദേശക സമിതി ചെയര്‍മാനുമായ സലിം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സുഹൈല്‍














