സബീന എം സാലിയുടെ ‘ലയാലി’ പ്രകാശനം
ഷാര്‍ജ: സബീന എം സാലിയുടെ കഥാസമാഹാരം ‘ലയാലി’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറുമായ പി കെ പോക്കര്‍ പ്രകാശനം നിനവ്വഹിച്ചു. ഷെറിന്‍ നസീറിന് പുസ്തകം ഏറ്റുവാങ്ങി. കഥയെഴുത്തിന്റെ സൂക്ഷ്മതയും കയ്യൊതുക്കവും കണക്കിലെടുക്കുമ്പോള്‍ ലയാലി എന്ന ഒറ്റ കഥ കൊണ്ട് മാത്രം കഥാലോകത്ത് എക്കാലത്തും നിലയുറപ്പിച്ച് നില്‍ക്കാന്‍ സബീനയ്ക്ക് കഴിയുമെന്നു പികെ പോക്കര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ അജിത് കണ്ടല്ലൂര്‍ പുസ്തകപരിചയം നടത്തി. ചിന്ത പബ്ലിക്കേഷന്‍














