Sauditimesonline

gmf calender
ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

ഒഐസിസി കലണ്ടര്‍ പ്രകാശനവും പുതുവത്സരാഘോഷവും

റിയാദ്: ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ച് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി. മലാസ് അല്‍മാസ് റസ്‌റ്റോറന്റില്‍ നടന്ന ജില്ലാ കമ്മറ്റി എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തായിരുന്നു ആഘോഷം. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. വര്‍ക്കിംഗ് പ്രസിഡന്റ് ഷെബീര്‍ വരിക്കപള്ളി അധ്യക്ഷത വഹിച്ചു.

കൊളംബസ് കിച്ചന്‍ മാനേജിങ് ഡയറക്ടര്‍ നൗഷാദ് കറ്റാനം ജില്ലാ കമ്മിറ്റി വര്‍ക്കിംഗ്പ്രസിഡന്റ് ഷെബീര്‍ വരിക്കള്ളിക്ക് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി സജീവ് വള്ളികുന്നം, നസെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സന്തോഷ് വിളയില്‍, വൈസ് പ്രസിഡന്റ് വാഹിദ് കായംകുളം, ജോയിന്‍ ട്രഷറര്‍ അനീസ് കാര്‍ത്തികപ്പള്ളി, ഹാഷിം കുഞ്ഞ്, ജനറല്‍ സെക്രട്ടറിമാരായ അനീസ്ഖാന്‍, ജോമോന്‍ ഓണംമ്പള്ളില്‍, അമീന്‍ റഷീദ്, ഷെഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top