Sauditimesonline

gmf calender
ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

‘മാനസികാരോഗ്യം; പരീക്ഷാ സമ്മര്‍ദ്ദം’; ഡിമോയിസ് ബിസിനസ്സ് സ്‌കൂള്‍ വെബിനാര്‍ ജനു. 4ന്

റിയാദ്: പരീക്ഷകളെ സമ്മര്‍ദ്ദമില്ലാതെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് റിയാദിലെ ഡിമോയിസ് ബിസിനസ്സ് സ്‌കൂള്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ‘മാനസികാരോഗ്യം; പരീക്ഷാ സമ്മര്‍ദ്ദം’ എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാറില്‍ പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. നാസിയ കുന്നുമ്മല്‍ വിഷയം അവതരിപ്പിക്കും. ജനുവരി 4 വൈകീട്ട് 6ന് (സൗദി സമയം) സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടിയെന്ന് ഡിമോയിസ് മാനേജ്‌മെന്റ് അറിയിച്ചു.

പരീക്ഷാ സമ്മര്‍ദ്ദം നിയന്ത്രിക്കാനും മാനസിക കരുത്തും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാനും ഉതകുന്ന പരിശീലനമാണ് വെബിനാര്‍ ലക്ഷ്യം വെയ്ക്കുന്നത്. പരീക്ഷാ വേളയിലെ ഏകാഗ്രത, സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞുളള തീരുമാനങ്ങളിലുളള വ്യക്തത തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://us06web.zoom.us/meeting/register/b4mptVY-TE2xLW9pr8Z4EQ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +966 560464930 നമ്പരില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top