മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന മികച്ച സ്ഥാപനമാണ് ലുലു: രമേശ് ചെന്നിത്തല
റിയാദ്: നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഒന്നനവധി ഇന്ത്യക്കാര്‍ക്കു ഉപജീവനം നല്‍കുന്ന ബൃഹത് പ്രസ്ഥാനമാണ് ലുലു ഗ്രൂപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഗള്‍ഫിലെയും ഇതര രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും തൊഴിലവസരം നല്‍കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും അതിന്റെ അമരക്കാരന്‍ എം.എ യൂസഫലിയും അനുഷ്ഠിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ലുലു മുറബ്ബയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതപ്രശ്‌നങ്ങളോട് അനുകമ്പ പുലര്‍ത്തുകയും അവരുടെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളില്‍ ഇടപെടാന്‍ വിശാല മനസു […]














