Sauditimesonline

watches

ഇറാന്‍ അന്താരാഷ്ട്ര സമ്പദ് ഘടനക്ക് ഭീഷണി: സൗദി മന്ത്രിസഭ

റിയാദ്: അന്താരാഷ്ട്ര സമ്പദ് ഘടനക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇറാന്‍ പിന്തുടരുന്നതെന്ന് സൗദി അറേബ്യ. പശ്ചിമേഷ്യയില്‍ സമാധാനം ഇല്ലാതാക്കുന്നതിന് പിന്നിലും ഇറാനാണെന്ന് സൗദി മന്ത്രി സഭാ യോഗം കുറ്റപ്പെടുത്തി. പക്വതയില്ലാത്ത നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് ഇറാന്‍ പിന്തുടരുന്നത്. ഇത് പശ്ചിമേഷ്യയിലും അന്താരാഷ്ട്ര തലത്തിലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. യമന്‍ സംഘര്‍ഷം അവസാനിപ്പിക്കണം. അതിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യം. ഇതിനെ സൗദി അറേബ്യ പിന്തുണക്കുമെന്നുംമന്ത്രിസഭാ യാഗം വ്യക്തമാക്കി. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് സെന്റര്‍ യമന്‍ പൗരന്‍മാരുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ ഹൂതികളുടെ പ്രകോപനങ്ങള്‍ ജീവികാരുണ്യ പ്രവര്‍ത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്നു. ഹൂതി അക്രമം തുടര്‍ന്നാല്‍ ജീവകാരുണ്യ സഹായങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇടയാക്കുമെന്നും മന്ത്രി സഭ മുന്നറിയിപ്പ് നല്‍കി. സൗദി ഇമ്പോര്‍ട്ട് എക്‌സ്‌പോര്‍ട്ട് ബാങ്ക് സ്ഥാപിക്കുന്നതിനുളള നിയമങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ രാജ്യങ്ങളുമായുളള നയതന്ത്ര കരാറുകളും മന്ത്രി സഭാ യോഗം അംഗീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top