Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

സിറ്റി ഫ്‌ളവറില്‍ ടെന്‍, ട്വന്‍ന്റി ഓഫര്‍

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫഌര്‍ പുതിയ പ്രൊമോഷന്‍ പ്രഖ്യാപിച്ച.ു ഉപഭോക്താക്കള്‍ക്ക് അവിശ്യമുള്ള വിലയേറിയ ഉല്‍പ്പന്നങ്ങള്‍. പത്ത് ഇരുപത്, മുപ്പത് റിയാല്‍ ഓഫാര്‍ വഴി ലഭ്യമാക്കുന്ന വിലകിഴിവ് ജൂണ്‍ 9ന് ആരംഭിച്ചു.

വിലയേറിയ ഉല്‍പ്പന്നങ്ങള്‍ അവിശ്വസനീയമായ തരത്തില്‍ പത്തു മുതല്‍ മുപ്പത് റിയാല്‍ വരെ ലഭ്യമാണ്. എല്ലാ വിഭാഗത്തിലും പുതിയ ഓഫര്‍ ബാധകമാണ്. സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഡിപാര്‍ട്‌മെന്റില്‍ ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി എന്നിവയും ഓഫറില്‍ ലഭ്യമാണ്. ഇതിനു പുറമെ വാച്ച്, ബാഗ്, പാന്റ്‌സ്, ഷര്‍ട്ട്, കുട്ടികളുടെ ഉടുപ്പുകള്‍, ചൂടിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കുടുംബത്തിന് ആവിശ്യമായ എല്ലാ വസ്തുക്കളും കുറഞ്ഞ വിലയില്‍ ഉപഭോകതാക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അസുലഭ അവസരമാണ് സിറ്റി ഫ്‌ളവര്‍ ഔട്ട്‌ലെറ്റുകളില്‍ ഒരിക്കിയിട്ടുള്ളത്

കൂടാതെ സിറ്റി ഫ്‌ളവര്‍ നേരത്തെ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓഫറില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരവും ഉണ്ട്. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ വിഭവങ്ങള്‍, ലോകോത്തര നിലവാരമുള്ള ഫ്രഷ് പഴം പച്ചകറികള്‍, ഇന്ത്യന്‍ പഴങ്ങള്‍, മാംസം എന്നിവയും ലഭ്യമാണ്. പരമ്പരാഗത വസ്ത്രങ്ങളായ സാരികള്‍, ചുരിദാറുകള്‍ എന്നിവയും മികച്ച വിലയില്‍ തെരഞ്ഞെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

സിറ്റി ഫഌറിന്റെ സൗദിയിലെയും ബഹറൈനിലെയും എല്ലാ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറിലും ഹൈപ്പെര്‍ മാര്‍ക്കെറ്റുകളിലും ഓഫര്‍ ലഭ്യമാണ് റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു, ബഹറൈന്‍ എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top