റിയാദ്: സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പിന് ‘റിസ’യുടെ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗമത്സര വിജയികള്‍ക്ക് ഉപകാരം സമ്മാനിച്ചു. റിയാദ് അല്‍യസ്മിന്‍ സ്‌കൂളിലെ രൂപ ശ്രീഭാമിതിപതി (ഒന്നാം സ്ഥാനം ഇംഗ്ലീഷ് വിഭാഗം1) അലിഷാ നിജാസ് (മൂന്നാം സ്ഥാനം ഇംഗ്ലീഷ് വിഭാഗം2),
റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഫാത്തിമ ഷെറിന്‍ (രണ്ടാം സ്ഥാനം ഇംഗ്ലീഷ് വിഭാഗം2) എന്നിവര്‍ക്കാണ് ഉപഹാരം സമ്മാനിച്ചത്. അല്‍യസ്മിന്‍ സ്‌കൂള്‍ സീനിയര്‍ സെക്ഷന്‍ ഹെഡ്മിസ്ട്രസ് ആശാ ചെറിയാന്‍, അഡ്മിന്‍ മാനേജര്‍ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് രഹ്ന ലത്തീഫ്, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
വ്യത്യസ്ഥ പരിപാടികളില്‍ സ്‌കൂള്‍ മേധാവികളായ ഡോ. ഷൗക്കത് പര്‍വേസ്, അസ്മ ഷാ, മീരാ റഹ്മാന്‍, ഫൗണ്ടേഷന്‍ ചെയര്‍മാനും റിസാ കണ്‍വീനറുമായ ഡോ. അബ്ദുല്‍ അസീസ് സുബൈര്‍കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.