
റിയാദ്: കെ.പി.സി.സി. പ്രസിഡന്റായായി കെ. സുധാകരനെ നിയമിച്ച ഹൈക്കമാണ്ടിന്റ് നടപടിയെ ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ് എന്നീ നിയമനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രയപെട്ടു. ഓ.ഐ.സി.സി. യെ സംബന്ധിച്ച് ഈ രണ്ടു നിയമനങ്ങളും ആഹ്‌ളാദം നല്‍കുന്നു. ഓ.ഐ.സി.സിക്ക് എന്നും പിന്തുണ നല്‍കിയിട്ടുള്ള നേതാക്കളാണ് കെ. സുധാകരന്‍, വി ഡി. സതീശന്‍ എന്നീ നേതാക്കളെന്നും ഒ.ഐ.സി.സി വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷനേതാവായ രമേഷ് ചെന്നിത്തലയുടെയും മുതിര്‍ന്ന് നേതാവായ ഉമ്മന്‍ ചാണ്ടിയുടെയും മുല്ലപ്പള്ളിയുടെയും എല്ലാം പൂര്‍ണ പിന്തുണയോട് കൂടി കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തവന്‍ സുധാകരന് സാധിക്കും എന്ന് സെന്‍ട്രല്‍ കമ്മിറ്റി വിലയിരുത്തി. ബൂത്ത് തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ട ഭരിച്ച ചുമതലയാണ് നിയുക്ത പ്രസിഡന്റ്‌റിനെ കാത്തിരിക്കുന്നത്. ശക്തമായ രീതിയില്‍ പാര്‍ട്ടിയെ കേരളത്തില്‍ തിരിച്ചു കൊണ്ട് വരും. അതിനു പുതിയ നിയമനങ്ങള്‍ സഹായിക്കുമെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രയപെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
