
റിയാദ്: കേരള സര്‍ക്കാരിന്റെ കൊവിൗ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് സൗദിയിലെ പ്രവാസികള്‍ക്ക് തലവേദനയാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ സര്‍ട്ടിഫിക്കേറ്റ് തയ്യാറാക്കുന്നതാണ് പ്രവാസികള്‍ക്ക് വിനയാകുന്നത്. സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്റെ ബാച് നമ്പരും തീയതിയും രേഖപ്പെടുത്തണമെന്ന് സൗദി അറേബ്യ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും വാക്‌സിന്റെ പേര്മാത്രം രേഖപ്പെടുത്തിയാണ് കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നു വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സൗദിയുടെ ഇ-പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം. സര്‍ട്ടിഫിക്കേറ്റില്‍ മൂന്ന് കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുളള പേരും പാസ്‌പോര്‍ട് നമ്പര്‍ ഉള്‍പ്പെടെയുളള വ്യക്തിഗത വിവരങ്ങളാണ് ഒന്നാമതായി സര്‍ട്ടിഫിക്കേറ്റില്‍ ഉണ്ടാവേണ്ടത്. രണ്ടാമതായി അറബി, ഇംഗ്‌ളീഷ്, ഫ്രഞ്ച് തുടങ്ങി ഏതെങ്കിലും ഭാഷയിലായിരിക്കണം സര്‍ട്ടിഫിക്കേറ്റ് എന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാമത്തെ നിര്‍ദേശമാണ് കേരള സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കേറ്റില്‍ ഉള്‍പ്പെടുത്താത്തത്. വാക്‌സിന്റെ പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും ഉള്‍പ്പെടുത്തണം. ഇത്തരത്തില്‍ രണ്ടാം ഡോസ് സ്വീകരിച്ചതിന്റെ വിശദാംശങ്ങളും ആവശ്യമാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ഹെല്‍ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്റ് വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കേറ്റില്‍ വാക്‌സിന്റെ പേര് മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്, വാക്‌സിന്‍ എടുത്ത തീയതിയും ബാച് നമ്പരും ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ് ഇത് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.
ബാച് നമ്പര്‍ ഇല്ലാത്ത സര്‍ട്ടഫിക്കേറ്റ് സമര്‍പ്പിക്കുന്നവര്‍ക്ക് സൗദി തവക്കല്‍നാ മൊബൈല്‍ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കില്ല. അതുകൊണ്ടുതന്നെ കേരള സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കേറ്റില്‍ മാറ്റം വരുത്തണം. അല്ലെങ്കില്‍ സര്‍ട്ടിഫിക്കേറ്റുമായി സൗദിയിലെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ബന്ധിതരാകും.
ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉത്പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാ സെനേക വാക്‌സിന് തുല്യമാണ്. ഇത് സൗദി അറേബ്യ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യാ ഗവണ്‍മെന്റ് വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കേറ്റില്‍ വാക്‌സിന്‍ ഡീറ്റെയിത്സ് എന്ന വിഭാഗത്തില്‍ അഞ്ച് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വാക്‌സിന്‍ സ്വീകരിച്ച തീയതിയും ബാച് നമ്പരും ഉള്‍പ്പെടും. വിദേശത്തേക്ക് പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നമ്പരും പാസ്‌പോര്‍ട്ടിലെ പേരും ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ അടുത്തിടെയാം് സര്‍ട്ടിഫിക്കേറ്റ് വിതരണം ആരംഭിച്ചത്. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ തയ്യാറാക്കിയ സര്‍ട്ടിഫിക്കേറ്റുമായി സൗദിയിലെത്തുന്നവര്‍ വെട്ടിലാകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
