
റിയാദ്: സൗദി അറേബ്യയിലെ സുപ്രധാന മേഖലകള്‍ സ്വകാര്യവത്ക്കരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. ആരോഗ്യം, ഗതാഗതം, നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ സ്വകാര്യവത്കരണമെന്നും മന്ത്രി വ്യക്തമാക്കി.
ഗതാഗത മേഖലയിലെ സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ വിവിധ വിഭാഗങ്ങളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കും. രാജ്യവികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ഇതിനായി വിവിധ മേഖലകളില്‍ പുതിയ പദ്ധതികളാണ് ലക്ഷ്യം വെക്കുന്നതെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. അടുത്ത ജി20 ഉച്ചകോടിയുടെ മുന്നോടിയായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരങ്ങളില്‍ സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങള്‍ സ്വകാര്യവത്കരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റുകള്‍, മലിനജല പ്ലാന്റുകള്‍ എന്നിവിടങ്ങളിലും സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ പരിഷ്‌കരണ പദ്ധതികള്‍ നടപ്പിലാക്കും.
ചെലവ് കുറക്കുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനും സ്വകാര്യവത്ക്കരണം സഹായിക്കും. ഇതിനുപുറമെ ഊര്‍ജ ഉപഭോഗം കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും പരിസ്ഥിത സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്വകാര്യവത്ക്കരണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
