
റിയാദ്: പുളിക്കല്‍ ഏരിയ റിയാദ് കൂട്ടായ്മ (പാര്‍ക്) മുഖ്യ രക്ഷാധികാരിയും മൂന്ന് പാതിറ്റാണ്ട് റിയാദിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം അലവിക്കുട്ടി ഒളവട്ടൂരിന് പാര്‍ക് സ്‌നേഹോപഹാരം സമ്മാനിച്ചു.

പ്രസിഡന്റ് സഹീര്‍ എം ഡി അധ്യക്ഷത വഹിച്ചു. സംഗമം ആന്തിയൂര്‍കുന്നു റിയാദ് പ്രവാസി കൂട്ടായ്മ ജനറല്‍ സെക്രട്ടറി യാര്‍ബാസ് ആന്തിയൂര്‍കുന്നു ഉദ്ഘാടനം ചെയ്തു. പുളിക്കല്‍ ഏരിയ റിയാദ് കൂട്ടായ്മയുടെ ഉപഹാരം ഉപദേശക സമിതി അംഗം ഷറഫു പുളിക്കല്‍ അലവിക്കുട്ടി ഒളവട്ടൂരിന് സമ്മാനിച്ചു. പുളിക്കല്‍ ഏരിയ റിയാദ് കൂട്ടായ്മക്ക് വേണ്ടി ഭാരവാഹികളായ മൊയ്തീന്‍ കുട്ടി, മുഹമ്മദ് ഏകെ, അനസ് പുളിക്കല്‍, വഹാബ് ആന്തിയൂര്‍കുന്നു, മൂന്നാസ് പെരിയമ്പലം, ഷാജി എം ഡി, ബാസില്‍, മുനീര്‍, അസ്ഫര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച സംസാരിച്ചു..
സ്‌നേഹാദരവ് ഏറ്റുവാങ്ങിയ അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദി പറഞ്ഞു. ജനറല്‍ സെക്രട്ടറി ലത്തീഫ് ഏ കെ സ്വാഗതവും ബാസില്‍ പി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.