
ഇന്ത്യയെ കൊവിഡ് വൈറസ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ. സൗദി പബ്‌ളിക് ഹെല്‍ത് അതോറിറ്റിയാണ് 69 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ ബഹ്‌റൈന്‍ ഉള്‍പ്പെടെ 11 അറബ് രാജ്യങ്ങളും ഉള്‍പ്പെടും. ഇന്ത്യക്കാര്‍ ഇടത്താവളമാക്കി സൗദിയിലേക്ക് പോകാന്‍ തെരഞ്ഞെടുത്തിരുന്ന മാല്‍ദ്വീവ്‌സ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.

അതേസമയം, ജൂലൈ അവസാനമോ ആഗസ്ത് ആദ്യവാരമോ ഇന്ത്യ-സൗദി വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. പബ്‌ളിക് ഹെല്‍ത് അതോറിറ്റിയുടെ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
