
റിയാദ്: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ ആരംഭിച്ച ത്രിദിന ചിത്ര പ്രദര്‍ശനം അംബാസഡര്‍ ഡോ.ഓൗസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സൗദി കലാകാരികളുടെ കൂട്ടായ്മ സിനെര്‍ജിയും ഇന്റര്‍നാഷണല്‍ യോഗാ കഌും സംയുക്തമായാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്. യോഗ, സൗദിഇന്ത്യ സംസ്‌കാരം എന്നിവ പ്രമേയമാക്കിയ അന്‍പത് ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. വൈകുന്നേരം 4 മുതല്‍ 8 വരെ പ്രദര്‍ശന നഗരിയില്‍ പ്രവേശനം അനുവദിക്കും.

യോഗ ദിനാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 10ന് നടക്കും. ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔാസാഫ് സഈദ് അധ്യക്ഷത വഹിക്കും. മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് യോഗാ ഡയറക്ടര്‍ ഡോ. ബസവ റെഡി, ആര്‍ട് ഓഫ് ലിവിംഗ് പരമാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, സ്വാമി വിവേകാനന്ദ യോഗാ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. നാഗേന്ദ്ര, ഐ സി സി ആര്‍ പ്രസിഡന്റ് ഡോ. വിനയ സഹസ്രബുദ്ധേ എന്നിവര്‍ പ്രസംഗിക്കും. കൊവിഡ് നിയന്ത്രണത്തിന് യോഗ എന്ന വിഷയത്തില്‍ വെബിനാറും നടക്കും.
അന്താരാഷ്ട്ര തലത്തില്‍ യോഗയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയതിന് ഇന്റര്‍നാഷണല്‍ യോഗാ കഌ് സ്വാമി വിവേകാനന്ദ യോഗാ യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നല്‍കുന്ന യോഗ മിത്ര അവാര്‍ഡ് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഓസാഫ് സഈദിന് സമ്മാനിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
