Sauditimesonline

watches

യോഗ സഹകരണത്തിന് ഇന്ത്യ-സൗദി കരാര്‍

റിയാദ്: ഇന്ത്യയും സൗദിയും യോഗാ സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെക്കുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ധാരണാ പത്രം ഒപ്പുവെക്കുന്നത്.

യോഗാ ഗവേഷണം, ഉന്നത പഠനം, സൗദിയില്‍ പരിശീലനത്തിനുളള മാര്‍ഗരേഖകള്‍, യോഗ സാധ്യതകള്‍, അന്താരാഷ്ട്ര പ്രചാരണം എന്നിവക്കാണ് ധാരണാ പത്രം. സൗദി കായിക മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഫൈസല്‍ ഹമ്മാദും ഇന്ത്യക്കു വേക്കു വേണ്ടി അംബാസഡര്‍ ഡോ. ഔാസാഫ് സഈദും കരാറില്‍ ഒപ്പുവെക്കും. കരാര്‍ പ്രകാരം ആയുഷ് മന്ത്രാലയം, മോറാര്‍ജി ദേശായി ദേശീയ യോഗാ ഇന്‍സ്റ്റിറ്റിയൂട് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഇന്ത്യാസൗദി നയതന്ത്ര ബന്ധം 75ാം വര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നിര്‍ണായക ചുവടുവെപ്പാകും കരാറെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top