
റിയാദ്: ഇന്ത്യയും സൗദിയും യോഗാ സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെച്ചു. അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിനിടെയാണ് കരാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ധാരണാ പത്രം ഒപ്പുവെക്കുന്നതെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.

യോഗാ ഗവേഷണം, ഉന്നത പഠനം, സൗദിയില്‍ പരിശീലനത്തിനുളള മാര്‍ഗരേഖകള്‍, യോഗ സാധ്യതകള്‍, അന്താരാഷ്ട്ര പ്രചാരണം എന്നിവക്കാണ് ഇന്ത്യാ-സൗദി യോഗ സഹകരണ ധാരണാ പത്രം ഒപ്പുവെച്ചത്. സൗദി കായിക മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഫൈസല്‍ ഹമ്മാദും ഇന്ത്യക്കു വേക്കു വേണ്ടി അംബാസഡര്‍ ഡോ. ഔാസാഫ് സഈദും കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം ആയുഷ് മന്ത്രാലയം, മോറാര്‍ജി ദേശായി ദേശീയ യോഗാ ഇന്‍സ്റ്റിറ്റിയൂട് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഇന്ത്യാസൗദി നയതന്ത്ര ബന്ധം 75ാം വര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നിര്‍ണായക ചുവടുവെപ്പാണ് കരാറെന്നാണ് വിലയിരുത്തപ്പെടുന്നത്.





