
റിയാദ്: സൗദിയില്‍ ആദ്യ ഡോസ് സ്വീകരിച്ച് കൊവിഡ് പ്രതിരോധ ശേഷി കൈവരിച്ചവര്‍ 70 ശതമാനമെന്ന് അധികൃതര്‍. ഫൈസര്‍, ആസ്ട്രാസെനെക, മൊഡേണ, ജാണ്‍ഷന്‍ തുടങ്ങിയ കൊവിഡ് വാക്‌സിനുകളാണ് കൊവിഡ് പ്രതിരോധത്തിന് രാജ്യത്ത് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ഫൈസര്‍ ബയോടെകിന്റെ ആദ്യ ബാച് കൊവിഡ് വാക്‌സിന്‍ എത്തി. അടുത്ത ദിവസം ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിന്‍ വിതരണം ആരംഭിച്ചു.

ആറു മാസത്തിനിടെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം എഴുപത് ശതമാനമായി. ഇതോടെ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വിതരണം ഉടന്‍ ആരംഭിക്കും. അതേസമയം, ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ തുടരുകയാണ്. ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വാക്‌സിന്‍ സ്വീകരിക്കാന്‍ രാജ്യത്തെ വാക്‌സിനേഷന്‍ സെന്ററുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 587 വാക്‌സിനേഷന്‍ സെന്ററുകള്‍ വഴി ഒരു കോടി അറുത്തിയെട്ട് ലക്ഷം വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. വാക്‌സന്‍ വിതരണം പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. എങ്കില്‍ മാത്രമേ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നു രാജ്യത്തേക്ക് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കുകയുളളൂ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
