Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

ഹജ്ജിന് തെരഞ്ഞെടുത്തവരെ നാളെ പ്രഖ്യാപിക്കും

റിയാദ്: ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ജൂണ്‍ 24ന് രാത്രി അവസാനിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുക്കുന്ന അറുപതിനായിരം തീര്‍ത്ഥാടകര്‍ക്ക് നാളെ അറിയിപ്പ് ലഭിക്കും. നിശ്ചിത സമയത്ത് പണം അടച്ച് മവസരം പ്രയോജനപ്പെടുത്താത്തവരെ ഒഴിവാക്കി വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ പരിഗണിക്കും.

കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം. ജൂണ്‍ 13ന് ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഇതുവര 5.5 ലക്ഷം തീര്‍ത്ഥാടകരാണ് അപേക്ഷ സമര്‍പ്പിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധശേഷി കൈവരിച്ചവരും 50നും 60നും ഇടയില്‍ പ്രായമുളളവര്‍ക്കുമാണ് മുന്‍ഗണന. മതിയായ അപേക്ഷകരില്ലെങ്കില്‍ ശേഷം ആദ്യ ഡോസ് സ്വീകരിച്ചവരെ പരിഗണിക്കും. വിപുലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളാണ് ഹജ്ജിനായി ഒരുക്കിയിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top