
റിയാദ്: കൊവിഡ് മഹാമാരിയെതുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോഴും വംശീയ അജണ്ടകളാണ് മോദി സര്‍ക്കാരിനെ നയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടു. ലക്ഷദ്വീപില്‍ സംഘ്പരിവാര്‍ കൈയ്യേറ്റമാണ് അരങ്ങേറുന്നത്. പെട്രോളിയത്തിന് വില കുതിക്കുന്നു. മാത്രമല്ല, പൗരത്വ നിഷേധവും കര്‍ഷക ദ്രോഹവും ഉള്‍പ്പെടെ ഭരണകൂട വേട്ടയില്‍ പ്രതിഷേധിച്ച്, രാജ്യത്തെ ശവപറമ്പാക്കിയ നരേന്ദ്ര മോദി രാജിവെക്കുക എന്ന പ്രമേയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ കാമ്പയിന്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി കേരള ഘടകം സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലിയുടെ റിയാദ് പ്രവിശ്യ പ്രചാരണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു റസാഖ് പാലേരി.

പ്രവാസി റിയാദ് സെന്ററല്‍ കമ്മിറ്റി പ്രസിഡന്റ് സാജു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എ സമീഉല്ല, അംജദ് അലി, ബാരിഷ് ചെമ്പകശ്ശേരി, ജാസ്മിന്‍ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
