Sauditimesonline

MAKKAH RAIN
മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

കെപിസിസി അമരക്കാരന്‍ അഡ്വ. സണ്ണി ജോസഫിന് അഭിനന്ദനം

റിയാദ്: നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയെ റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന ഭാരവാഹി യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അനുമോദന ചടങ്ങ് ഉല്‍ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍, കോഴിക്കോട് സര്‍വ്വകലാശാലകളില്‍ കെഎസ്‌യു സിന്‍ഡിക്കേറ്റ് അംഗം, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍, ഡി സി സി അധ്യക്ഷന്‍, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍, തലശ്ശേരി കാര്‍ഷികവികസന ബാങ്ക് അധ്യക്ഷന്‍, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, കെപിസിസി മാധ്യമ പാനല്‍ അംഗം തുടങ്ങി ബഹുമുഖ പ്രതിഭയാണ് സണ്ണി ജോസഫ് എന്ന് അനുമോദന യോസം അഭിപ്രായപ്പെട്ടു.

ദേശീയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുത്ത കെ സുധാകരന്‍ എം പി, യുഡിഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട പിസി വിഷ്ണുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എം പി എന്നിവരെയും അഭിനന്ദിച്ചു.

കുഞ്ഞി കുമ്പള, രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, ഷാനവാസ് മുനമ്പത്ത്, സൈഫ് കായംങ്കുളം, റഫീഖ് വെമ്പായം,ജോണ്‍സണ്‍ മാര്‍ക്കോസ്, അശ്‌റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, അശ്‌റഫ് മേച്ചേരി,നാദിര്‍ഷാ റഹിമാന്‍, ബഷീര്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ സംഘടനാ ചുമതലയുള്ള ആക്ടിംഗ് ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും ആക്ടിംഗ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top