
റിയാദ്: കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനന്തകൃഷ്ണന്റെ ചികിത്സ ഫണ്ടിലേക്ക് റിയാദ് കോട്ടയം ഒഐസിസി ചികിത്സാ സഹായം കൈമാറി. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സഹായം.

ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒഐസിസി കോട്ടയം ജില്ലാ അംഗങ്ങളില്‍ നിന്നു ശേഖരിച്ച തുക പാമ്പാടി ജീവന്‍ രക്ഷ സമിതി ഭാരവാഹികള്‍ക്ക് ഒഐസിസി ജില്ലാ കമ്മിറ്റിക്കുവേണ്ടി സാം ആലക്കോട് 62,500 രൂപയുടെ ചെക്ക് കൈമാറി. ചടങ്ങില്‍ പാമ്പാടി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരും ഒഐസിസി പ്രവര്‍ത്തകരുംപങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.