Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

റിയാദ് ഫാമിലി കോണ്‍ഫറന്‍സ് മെയ് 23ന്; സ്വാഗതസംഘം രൂപീകരിച്ചു

റിയാദ്: ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) ഫാമിലി കോണ്‍ഫറന്‍സ് മെയ് 23ന് നടക്കും. സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാഗത സംഘവും പ്രീകോണ്‍ഫറന്‍സും നടന്നു. സൗദി ഇസ്‌ലാഹി കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ സ്വലാഹി മദീന മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, ഉമര്‍ ശരീഫ്, അബ്ദുല്ല അല്‍ ഹികമി, അഷ്‌റഫ് തേനാരി, സുല്‍ഫിക്കര്‍ മണ്ണാര്‍ക്കാട്, യൂസുഫ് ശരീഫ്, അനീസ് എടവണ്ണ, അക്ബര്‍ അലി മണ്ണാര്‍ക്കാട്, ശിഹാബ് അലി, നബീല്‍ പയ്യോളി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനപ്രവത്തനങ്ങളുടെ ഭാഗമായി റിയാദിലെ വിവിധ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. സമ്മേളന രജിസ്‌ട്രേഷനു 055 081 2269 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി ഉമര്‍ കൂള്‍ടെക് (മുഖ്യരക്ഷാധികാരി), താജുദ്ദീന്‍ സലഫി, ഉമര്‍ ഫാറൂഖ് മദനി, ഷബീബ് കരുവള്ളി, റഷീദ് വേങ്ങര, ഷക്കീല്‍ ബാബു, ഷാജഹാന്‍ കൊല്ലം, അക്ബര്‍ അലി, പോത്ത്കല്ല്, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, അബൂബക്കര്‍ പെരുമ്പാവൂര്‍, ഫറാസ് ഒലയ, അബ്ദുല്‍ അസീസ് അരൂര്‍, മുജീബ് കണ്ണൂര്‍ (രക്ഷാധികാരികള്‍), മുഹമ്മദ് കുട്ടി പികെ (ചെയര്‍മാന്‍), ഉമര്‍ ഫാറൂഖ് കെ, മൊയ്ദു അരൂര്‍, ഷനോജ് അരീക്കോട് (വൈസ് ചെയര്‍മാന്‍), ജാഫര്‍ പൊന്നാനി (ജനറല്‍ കണ്‍വീനര്‍) നബീല്‍ പയ്യോളി, മുഹമ്മദ് ഇഖ്ബാല്‍, അഷ്‌റഫ് തേനാരി (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ വകുപ്പ് ചെയര്‍മാന്‍ കണ്‍വീനര്‍മാരായി അബ്ദുല്ലാഹ് ഹികമി, ഷാനിബ് ഹികമി ( പ്രോഗ്രാം), ഷാഫി തിരുവനന്തപുരം, ഷഹജാസ് പയ്യോളി (പബ്ലിസിറ്റി), അബ്ദു റഹീം, അമീര്‍ സാബു (ഫിനാന്‍സ്), അനീസ് എടവണ്ണ, മുഫീദ് കണ്ണൂര്‍ (രെജിസ്‌ട്രേഷന്‍), മുനീര്‍ പാപ്പാട്ട്, ഹുസ്‌നി പുളിക്കല്‍ (മീഡിയ & .ഐ.ടി), ഫുഡ് മുജീബ് പൂക്കോട്ടൂര്‍, ഫയാസ് കുറ്റിച്ചിറ (ഫുഡ്), ബഷീര്‍ കുപ്പോടന്‍, സാജിദ് കാസര്‍കോട് (ഗസ്റ്റ് മാനേജ്മന്റ്), നൂറുദ്ധീന്‍ തളിപറമ്പ്, ഷംസു ഒലയ (റിഫ്രഷ്‌മെന്റ്), ശിഹാബ് മണ്ണാര്‍ക്കാട്, നബീല്‍ വടകര (വളണ്ടിയര്‍), അര്‍ഷദ് സേട്ട്, റഊഫ് സ്വലാഹി (വെന്യു അറേഞ്ച്‌മെന്റ്‌സ്), ഉമര്‍ ഷരീഫ്, മുഹമ്മദ് കൊല്ലം (സെന്‍ട്രല്‍ റീജിയന്‍ ),

അക്ബര്‍ അലി മണ്ണാര്‍ക്കാട്, അലി അക്ബര്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), യൂസുഫ് ശരീഫ്, ഷാനവാസ് ഖാന്‍ (ഏരിയ ആന്റ് ഫീല്‍ഡ് പബ്ലിസിറ്റി), നൗഷാദ് കണ്ണൂര്‍, നസീഹ് കോഴിക്കോട് (ഗിഫ്റ്റ്) എന്നിവരെ തെരെഞ്ഞെടുത്തു. ലേഡീസ് വിങ് പ്രതിനിധികളായി സഹീദ യുകെ (ചെയര്‍പേഴ്‌സണ്‍), ഡോ. ഷഹനാസ് (വൈസ് ചെയര്‍പേഴ്‌സണ്‍), ഷഹന യുകെ (ജനറല്‍ കണ്‍വീനര്‍), റജില (കണ്‍വീനര്‍) , സബീക, സബീഹ, രജില, ഷഹന, ഹസ്‌ന (പബ്ലിസിറ്റി), സഹീദ (ഫിനാന്‍സ്), ഷാമില, ഷമീന വഹാബ്, നജ്മ, ഷംന ( രെജിസ്‌ട്രേഷന്‍), ഷിനു, ഫാത്തിമ ഹുസ്‌ന, റഫ്‌ന, അഷ്‌റിന്‍, ശൈബിന (ഫുഡ്), ജഹാന, റജീന, സജ്‌ന, തെസ്‌ലീന (റിഫ്രഷ്‌മെന്റ്), മഹ്‌സൂമ (വളണ്ടിയര്‍), ഇയ്യത്ത്, മറിയ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), റെയ്ഹാന, റിന്‍ഷ , നുബ് ല (വെന്യൂ അറേഞ്ച്‌മെന്റ്), ജസീല, സുമയ്യ, ഹുസ്‌ന. കെ, ഷ ഹ്‌ല ജബിന്‍, നാസില, ആയിഷ അന്‍സാരി (ഏരിയ ആന്റ് ഫീല്‍ഡ് പബ്ലിസിറ്റി) എന്നിവരെയും തെരെഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top